Kerala
വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചു; തൃശ്ശൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു
തൃശ്ശൂർ പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണം.
രാത്രി ഒരു മണിയോടെയാണ് സംഭവം. മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് പരുക്കേറ്റത്.
പ്രജോദിനെ ജൂബിലി മിഷൻ ആശുപത്രിയിലും മറ്റ് രണ്ട് പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പീച്ചി പോലീസ് കേസെടുത്തു.