Kerala
ഹോട്ടലിൽ ആക്രമണം നടത്തിയ സംഭവം; പൾസർ സുനി അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പൾസർ സുനി മറ്റൊരു കേസിൽ അറസ്റ്റിൽ. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പോലീസ് സുനിയെ അറസ്റ്റ് ചെയ്തത്
ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തെന്നുമായിരുന്നു പരാതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് റിപ്പോർട്ട്
ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പൾസർ സുനി, തെറി വിളിക്കുകയും ഹോട്ടലിലെ ചില്ലുഗ്ലാസുകൾ തകർത്തെന്നും എഫ് ഐ ആറിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ കടുത്ത വ്യവസ്ഥകളോടെയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്.