Kerala
തൃക്കുന്നപ്പുഴ കടലിൽ കണ്ടെത്തിയ മൃതദേഹം ചേർത്തല സ്വദേശി മോളിയുടേത്; ബന്ധുക്കൾ തിരിച്ചറിഞ്ഞു
![](https://metrojournalonline.com/wp-content/uploads/2025/02/moly-780x470.avif)
ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ചേർത്തല മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18ാം വാർഡിൽ കാരക്കാട്ട് ബെന്നിയുടെ മകൾ മോളിയാണ് മരിച്ചത്. 58കാരിയായ മോളിയെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നു
ശനിയാഴ്ച പുലർച്ചെ രണ്ടരക്ക് ഭർത്താവ് ബെന്നി മത്സ്യബന്ധനത്തിന് പോകുന്നതിന് മുമ്പ് ഇവർ ചായ ഇട്ട് നൽകിയിരുന്നു. രാവിലെ മകൾ ഉറക്കമുണർന്നപ്പോൾ മോളി വീട്ടിലുണ്ടായിരുന്നില്ല. വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു
ഇന്ന് രാവിലെയാണ് തൃക്കുന്നപ്പുഴ കടലിൽ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് തീരദേശ പോലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.