Kuwait

വാഹനാപകടത്തിൽ മരിച്ച ഹരിപ്പാട് സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരിയായ ഹരിപ്പാട് സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വാഹനാപകടത്തിൽ മരിച്ച മുട്ടം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ രാജി തങ്കപ്പൻ ആചാരി (55)യുടെ മൃതദേഹമാണ് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോവുക. കഴിഞ്ഞ മൂന്നാം തീയതിയാണ് ഇവർ താമസിച്ചിരുന്ന മംഗഫിൽ വെച്ച് അപകടത്തെ തുടർന്ന് മരിച്ചത്.

മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതും സാമ്പത്തികമായ പരാധീനതയും അവശേഷിച്ചതിനാൽ ഇന്ത്യൻ എംബസി ഇടപെട്ടാണ് ഇവയെല്ലാം ശരിപ്പെടുത്തിയത്. ഒഐസിസി കുവൈത്ത് കെയർ മുഖേന കുവൈത്ത് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടാണ് വിമാന ടിക്കറ്റ് ശരിപ്പെടുത്തിയത്. രാജിയുടെ മൃതദേഹം സഹോദരി പുത്രനായ ശെൽവരാജ് കുവൈത്തിലെ മോർച്ചറിയിൽ എത്തി തിരിച്ചറിഞ്ഞതോടെയാണ് മരിച്ചത് ആരാണെന്ന് ബോധ്യപ്പെട്ടത്. തങ്കപ്പൻ ആചാരി, ശാന്തമ്മ ദമ്പതികളുടെ മകളാണ്. മകൻ: രമേശൻ.

Related Articles

Back to top button
error: Content is protected !!