Kerala

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും. അതുല്യയുടേത് ആത്മഹത്യയെന്നുള്ള ഫോറൻസിക് ഫലം ഇന്നലെ ലഭിച്ചിരുന്നു. ഭർത്താവിന്റെ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്ന് പിതാവ് രാജശേഖരൻ പറഞ്ഞു.

മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റ്‌മോർട്ടം ചെയ്യുമെന്നും പിതാവ് വ്യക്തമാക്കി. ക്രൂരപീഡനം നടന്നിരുന്നു. പീഡനത്തിന് ഒടുവിലാണ് മകൾ ആത്മഹത്യ ചെയ്തത്. ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ല.

മർദിച്ച് അവശയാക്കിയതിന് പിന്നാലെയായെയാണ് മകൾ ആത്മഹത്യ ചെയ്തത്. കൂടുതൽ അന്വേഷണം നടക്കണം. കേരളാ പോലീസിൽ വിശ്വാസമുണ്ട്. നീതമായ പ്രവർത്തികളാണ് ഭർത്താവ് സതീഷ് ചെയ്തു കൊണ്ടിരുന്നതെന്നും പിതാവ് പറഞ്ഞു. ഈ മാസം 19നാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!