Kerala

ചാരായം വാറ്റുന്നത് തടഞ്ഞ മകനെ കുത്തിക്കൊന്ന കേസ്; പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിയെയാണ് ശിക്ഷിച്ചത്.

സജിയുടെ മകൻ 19 വയസ്സുള്ള ഷാരോൺ ആണ് കൊല്ലപ്പെട്ടത്. 2020 ഓഗസ്റ്റ് 15നായിരുന്നു സംഭവം. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞിരുന്നു.

ഈ വിരോധത്തിൽ മകനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 31 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. നാല് വർഷത്തെ വിചാരണക്കൊടുവിലാണ് വിധി.

Related Articles

Back to top button
error: Content is protected !!