Kerala

കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിശ്വസിക്കുന്നത്; പവർ ഗ്രൂപ്പിൽ ചിലപ്പോൾ പെണ്ണുങ്ങളും ഉണ്ടാകാം: ശ്വേത മേനോൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ശ്വേത മേനോൻ. തനിക്ക് മലയാളം ഇൻഡ്‌സ്ട്രിയിൽ നിന്ന് മോശമായ അനുഭവമുണ്ടായിട്ടില്ല. നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് താനെന്നും ശ്വേത മേനോൻ പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ തനിക്ക് വർക്ക് ഇല്ലാത്തതു കൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ല

എന്റെയടുത്ത് ആരും ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് ബുദ്ധിമുട്ട് ഒന്നുമുണ്ടായിട്ടില്ലെങ്കിലും ഫൈറ്റ് ചെയ്ത ഒരാളാണ് ഞാൻ. നാലഞ്ച് കേസുകൾ നടക്കുന്നുണ്ട്. എനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടില്ല. നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് താൻ.

നേരിട്ട അനുഭവം പങ്കുവെച്ച് കൊണ്ട് ബംഗാളി നടി മുന്നോട്ടു വന്നു. ഇനിയും ഒരുപാട് പേർ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. അത്ര മോശം ഇൻഡസ്ട്രി ഒന്നുമല്ല ഇത്. പവർ ഗ്രൂപ്പിൽ ചിലപ്പോൾ പെണ്ണുങ്ങളും ഉണ്ടാകുമെന്നും ശ്വേത മേനോൻ പറഞ്ഞു.

Related Articles

Back to top button