National

നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്രം

യെമനിൽ ജയിലിൽ തുടരുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവെച്ചതിന് പിന്നാലെ മോചനത്തിനായി സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. യെമനിൽ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെ കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികൾ തേടുന്നതായും മനസിലാക്കുന്നു

ഈ വിഷയത്തിൽ സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. യെമനി പൗരനായ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് 2017 മുതൽ സനയിലെ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ. മോചനം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം

നിമിഷപ്രിയയുടെ മോചനത്തിന്റെ ഭാഗമായി ചർച്ചകൾക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാൽ ഇതിന്റെ ആദ്യ ഗഡുവായി 19,871 ഡോളർ മാത്രമേ കൈമാറാൻ സാധിച്ചുള്ളു. രണ്ടാംഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ എവിടെയും എത്തിയില്ല.

Related Articles

Back to top button
error: Content is protected !!