Kerala
സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്രം

സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിലെത്തി കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രിയെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ ശ്രീധരൻ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചത്
ബദൽ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടു. ഇ ശ്രീധരൻ വൈകാതെ ഡൽഹിയിലെത്തി കേന്ദ്രമന്ത്രിയെ കാണും. ഇതിന് ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും. അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാനും തീരുമാനമായി. ഇതിനായി കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും
ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നാളെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.