കുട്ടി സ്ഥിരം പ്രശ്നക്കാരൻ; ആത്മഹത്യ ചെയ്ത മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്മെന്റ്
തൃപ്പുണിത്തുറയിൽ ആത്മഹത്യ ചെയ്ത 15 വയസുകാരൻ മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്മെന്റ്. കുട്ടി സ്ഥിരം പ്രശ്നക്കാരനാണെന്നും മുമ്പ് പഠിച്ച സ്കൂളിൽ നിന്നും ടിസി നൽകിയെന്നും സ്കൂൾ മാനേജ്മെന്റ് പുറത്തിറക്കിയ വാർത്താക്കുറപ്പിൽ പറയുന്നു
കുട്ടി സ്ഥിരം പ്രശ്നക്കാരനാണ്. മുമ്പ് പഠിച്ച സ്കൂളിൽ നിന്നും ടിസി നൽകി. സുഹൃത്തുക്കളുമായി ചേർന്ന് മറ്റൊരു കുട്ടിയെ മർദിച്ചു. കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പുകളില്ല. റാഗിംഗ് ആരോപണവിധേയരായ വിദ്യാർഥികൾക്കെതിരെ തെളിവില്ലെന്നും സ്കൂൾ മാനേജ്മെന്റ് പറയുന്നു.
സഹപാഠികളെ സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മിഹിറിന്റെ അമ്മ നേരത്തെ രംഗത്തുവന്നിരുന്നു. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുറത്തു പറഞ്ഞാൽ സ്കൂളിൽ നിന്ന് ഡിബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു മിഹിറിന്റെ അമ്മയുടെ ആരോപണം.