ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരം; മൻസൂർ ആശുപത്രിയിലേക്ക് എസ് എഫ് ഐ മാർച്ച്

കാഞ്ഞങ്ങാട് നഴ്‌സിംഗ് വിദ്യാർഥിനി ചൈതന്യ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൻസൂർ ആശുപത്രിയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും സംഘർഷത്തിൽ പരുക്കേറ്റു
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ചേരിപ്പാടി മാർച്ച് ഉദ്ഘാടനം ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് എസ് എഫ് ഐ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് ഡി.വൈ.എസ്.പി വിദ്യാർഥികളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്
ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മംഗലാപുരത്തെ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. വാർഡൻ ചൈതന്യയെ മാനസികമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളുടെ മൊഴി.