Kerala

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരം; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി.

40 പേർ കൂടി ഉൾപ്പെട്ടതോടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 152 ആയി. ഇതിൽ 62 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. വളാഞ്ചേരിയിലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്. 12 ദിവസത്തോളമായി രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്.

രണ്ട് തവണ ആന്റി ബോഡി നൽകിയിട്ടും നില മെച്ചപ്പെട്ടിട്ടില്ല. മലപ്പുറം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരും സമ്പർക്ക പട്ടികയിലുണ്ട്. രോഗിയുമായി പ്രൈമറി കോൺടാക്ട് ഉള്ളവരിൽ ചെറിയ ലക്ഷണങ്ങളുള്ള എട്ട് പേർ ചികിത്സയിലുണ്ട്.

Related Articles

Back to top button
error: Content is protected !!