മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ
![vd satheeshan](https://metrojournalonline.com/wp-content/uploads/2024/08/satheeshan-1-780x470.webp)
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല. അതിന് കോൺഗ്രസിന് രീതികളുണ്ട്. പിണറായി വിജയൻ അധികം ക്ലാസ് എടുക്കേണ്ടെന്നും സതീശൻ പറഞ്ഞു
ബ്രൂവറി പദ്ധതിയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകിയില്ല. മദ്യ നയം മാറ്റിയത് ഒയാസിസുമായി ധാരണയായതിന് ശേഷമാണ്. എലപ്പുള്ളിയിൽ അവർ സ്ഥലം വാങ്ങിയ ശേഷമാണ് നയം മാറ്റിയത്. ഐഒസി അംഗീകരിക്കുന്നതിന് മുമ്പ് തന്നെ കമ്പനിയെ ക്ഷണിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു
സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ജോലി നൽകിയത് ചട്ടവിരുദ്ധമാണ്. പാർട്ടി ബന്ധത്തിന്റെ പേരിലാണ് ജോലി നൽകിയത്. ഫുട്ബോൾ താരങ്ങൾക്ക് വരെ ജോലി കിട്ടുന്നില്ല. വിഷയം നിയമപരമായി നേരിടുമെന്നും സതീശൻ പറഞ്ഞു.