Kerala

കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതേദഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രന്റെ(29) മൃതദേഹമാണ് കണ്ടെത്തിയത്. പഴയിടം കോസ് വേക്ക് സമീപം മൂന്നാം ദിവസമാണ് മൃതദേഹം കണ്ടത്

ഞായറാഴ്ചയാണ് ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ അരുണിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മൃതദേഹം കിലോമീറ്ററുകൾ അകലെ പഴയിടം മണിമലയാറ്റിൽ നിന്നാണ് കണ്ടെത്തിയത്.

Related Articles

Back to top button