Kerala
വിവി രാജേഷിനെതിരായ പോസ്റ്ററുകൾ; കടുത്ത അതൃപ്തി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തി. പോസ്റ്റുറുകൾ ജില്ലാ കമ്മിറ്റി ഇടപെട്ട് നീക്കം ചെയ്തു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് കാരണം വിവി രാജേഷ് എന്നാണ് പോസ്റ്ററിൽ പറയുന്നത്. എന്നാൽ പാർട്ടിയിൽ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ താക്കീത് നൽകി
വിവി രാജേഷിന്റെ വീടിന് മുന്നിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപത്തെ ചുവരുകളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.