Kerala
സുഹൃത്ത് എലിവിഷം ചേർത്ത് കൊണ്ടുവന്ന ബീഫ് എടുത്ത് കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്
നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് കേസ്. ജനുവരി ആറിനാണ് സംഭവം നടക്കുന്നത്. അന്ന് രാത്രി ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയും ചെയ്തു
എന്നാൽ ബീഫിൽ എലിവിഷം ചേർത്തിട്ടുണ്ടെന്ന് താൻ നിധീഷിനോട് പറഞ്ഞതാണെന്നും ഇത് നിധീഷ് വിശ്വസിക്കാതെ എടുത്ത് കഴിക്കുകയായിരുന്നുവെന്നുമാണ് മഹേഷ് നൽകിയ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.