Sports

കളി അവസാനിച്ചിട്ടില്ലെടാ! കട്ടക്കില്‍ ഹിറ്റ്മാന്‍ ഷോ

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയെ താങ്ങിനിര്‍ത്തി ക്യാപ്റ്റന്‍. 77 പന്തുകള്‍ കൊണ്ട് രോഹിത് കട്ടക്കില്‍ സെഞ്ചുറി തീര്‍ത്തു. കട്ടക്കില്‍ ഒട്ടും പിന്നോട്ടിലെന്ന് ഭാവത്തില്‍ കട്ടക്ക് പിടിച്ചുനില്‍ക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചു. വിമര്‍ശകരുടെയെല്ലാം വാ മൂടികെട്ടി കൊണ്ടുള്ള പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവെച്ചത്.

ഏകദിന ക്രിക്കറ്റിലെ സിക്‌സറുകളുടെ എണ്ണത്തില്‍ രണ്ടാമനായ വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിനെ പിന്നിലാക്കി കൊണ്ടായിരുന്നു ഹിറ്റ് മാന്റെ കുതിച്ചുചാട്ടം. 333 സിക്‌സുകള്‍ക്ക് മുകളില്‍ നേടികൊണ്ടാണ് രോഹിത് വിജയപടവുകള്‍ കയറിയത്. ക്രിസ് ഗെയ്‌ലിന് ആകെ 331 സിക്‌സുകള്‍ മാത്രമാണുള്ളത്. പാകിസ്താന്റെ മുന്‍ താരം ഷാഹിദ് അഫ്രീദിയാണ് പട്ടികയില്‍ ഒന്നാമാന്‍. 351 സിക്‌സറുകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ ഫോം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെങ്കിലും കട്ടക്കില്‍ കാര്യങ്ങള്‍ കയ്യിലൊതുങ്ങി. ഫ്‌ളിക് ഷോട്ടുകളും, ഓവര്‍ കവര്‍, ഡൗണ്‍ ദ ഗ്രൗണ്ട് ഷോട്ടുകളും കൊണ്ട് ആവേശ കൊടുമുടി തീര്‍ത്തുകൊണ്ടായിരുന്നു രോഹിത്തിന്റെ മുന്നേറ്റം.

വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 2023 ഒക്ടോബര്‍ 11ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ച് രോഹിത് സെഞ്ചുറി നേടിയിരുന്നു. പിന്നീട് 2024 ജനുവരിയില്‍ ടി ട്വന്റിയിലും മാര്‍ച്ചില്‍ ടെസ്റ്റിലും രോഹിത് 100 അടിച്ചെടുത്തു.

  1. എന്നാല്‍ പിന്നീടുള്ള രോഹിത്തിന്റെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെട്ടതോടെ ടീമില്‍ നിന്നും രോഹിത് അവഗണിക്കപ്പെട്ടു. പിന്നീട് രോഹിതിന് പകരം ജസ്പ്രീത് ബുംറ നായക നിരയിലേക്കെത്തി. ഇതോടെ രോഹിത്തിന്റെ വിരമിക്കലിനായുള്ള മുറവിളികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രോഹിത്തിനെ ഇംഗ്ലണ്ടിനെതിരായ മത്സരം തുണച്ചിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!