Kerala

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി 120 ദിവസം കൂടി സർക്കാർ നീട്ടി

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി സർക്കാർ 120 ദിവസം കൂടി നീട്ടി. റിവ്യു കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്‌പെൻഷൻ നീട്ടിയത്. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്ന് റിവ്യു കമ്മിറ്റി വിലയിരുത്തി.

ചീഫ് സെക്രട്ടറി നൽകിയ മെമ്മോയ്‌ക്കെതിരെ പ്രശാന്ത് തിരികെ ചോദ്യങ്ങൾ അയച്ച് പ്രതിഷേധിച്ചിരുന്നു. പ്രശാന്തിന് മറുപടി നൽകി ചീഫ് സെക്രട്ടറിയും രംഗത്തുവന്നിരുന്നു. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

രണ്ട് കത്തുകൾ ചീഫ് സെക്രട്ടറി പ്രശാന്തിന് നൽകിയിട്ടുണ്ട്. പ്രശാന്തിന് മറുപടി നൽകാനുള്ള മസയം 15 ദിവസം നീട്ടി നൽകും. ഈ മാസം 6നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.

Related Articles

Back to top button
error: Content is protected !!