Kerala

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ വർധിപ്പിച്ചു

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്‌പെഷ്യൽ ഗവ. പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്നും 1.50 ലക്ഷമായി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ലക്ഷത്തിൽ നിന്ന് 1.40 ലക്ഷമാക്കിയും ഉയർത്തി

പ്ലീഡർമാരുടേ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.25 ലക്ഷമാക്കിയും ഉയർത്തി. മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം വർധിപ്പിച്ചത്

പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകരുടെ ശമ്പളവും വർധിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!