Kerala

പി വി അൻവറിനും വീടിനും നൽകിയിരുന്ന പോലീസ് സുരക്ഷ സർക്കാർ പിൻവലിച്ചു

പിവി അൻവറിനും വീടിനും നൽകിയിരുന്ന പോലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ജോലിയിലുണ്ടായിരുന്ന ആറ് പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷയ്ക്കായി വീടിന് സമീപമൊരുക്കിയിരുന്ന പോലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു. പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരുന്നത്

അതേസമയം കഴിഞ്ഞ ദിവസം പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. സ്പീക്കർ എഎൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. നിയമസഭയുടെ കാലാവധി തീരാൻ ഒന്നര വർഷത്തോളം സമയം മാത്രമുള്ളപ്പോഴാണ് അൻവറിന്റെ രാജി

തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. അൻവറിനെ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനറായി തെരഞ്ഞെടുത്തിരുന്നു.

Related Articles

Back to top button
error: Content is protected !!