National

തീ കായാനായി അടുപ്പ് കത്തിച്ച് കിടന്നു; പുക ഉയർന്ന് ശ്വാസം മുട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിൽ വീടിനുള്ളിൽ തീ കായുന്നതിനിടെ പുക ഉയർന്ന് ശ്വാസംമുട്ടി ദമ്പതികൾ മരിച്ചു. ഭിലാംഗനയിലെ ദ്വാരി-തപ്ല എന്ന സ്ഥലത്താണ് സംഭവം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദമ്പതികളാണ് മരിച്ചത്

മദൻമോഹൻ(52), യശോദ ദേവി(48) എന്നിവരാണ് മരിച്ചത്. കൊടും തണുപ്പായതിനാൽ തീ കായാനുള്ള അടുപ്പ് കത്തിച്ച് ഇരുവരും മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ തൊട്ടപ്പുറത്തെ മുറിയിൽ കിടന്ന ഇവരുടെ മകൻ വന്ന് വിളിച്ചിട്ടും എഴുന്നേൽക്കാതെ ആയതോടെയാണ് നാട്ടുകാരും ബന്ധുക്കളും വാതിൽ തകർത്ത് അകത്ത് കയറിയത്

ഈ സമയത്ത് ദമ്പതികളെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തീ കായാനായി കത്തിച്ച അടുപ്പിലെ പുകയിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് വാതകം ശ്വസിച്ചാണ് ദമ്പതികൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!