തരൂരിന്റെ ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ല; തുടർ ചർച്ചകൾക്കും സാധ്യതയില്ല

ഇടഞ്ഞ് നിൽക്കുന്ന ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചന നൽകി കോൺഗ്രസ് നേതൃത്വം. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കിയ സാഹചര്യത്തിൽ ഡൽഹി കഴിഞ്ഞ ദിവസം തരൂരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തരൂർ മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന
പാർട്ടിയിൽ കുറേക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നുവെന്നും തരൂർ രാഹുൽ ഗാന്ധിയോട് പരാതിപ്പെട്ടിരുന്നു. എന്നാൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും സംഘടനാ ചുമതലകളിലേക്ക് തത്കാലം തരൂരിനെ പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം
ഈ സാഹചര്യത്തിൽ തരൂർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. നേതൃത്വം വളഞ്ഞിട്ടാക്രമിച്ചാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് രാഹുലിനോട് തരൂർ വ്യക്തമാക്കിയിരുന്നു.