National
അണ്ണാഡിഎംകെ ബിജെപിയുടെ പരസ്യപങ്കാളി; ഡിഎംകെ രഹസ്യ പങ്കാളിയുമെന്ന് വിജയ്

എഐഎഡിഎംകെ-ബിജെപി സഖ്യത്തെ പരിഹസിച്ച് തമിഴ് വെട്രി കഴകം സ്ഥാപകൻ വിജയ്. എഐഎഡിഎംകെയെ ബിജെപി പങ്കാളിയാക്കിയതിൽ അത്ഭുതപ്പെടാനില്ല. ബിജെപിയുടെ പരസ്യപങ്കാളിയാണ് അണ്ണാഡിഎംകെ. ഈ കുട്ടുകെട്ടിനെ ജനങ്ങൾ നേരത്തെ തള്ളിയതാണ്
അണ്ണാഡിഎംകെ ബിജെപിയുടെ പരസ്യ പങ്കാളിയാകുമ്പോൾ ഡിഎംകെ നേരത്തെ മുതൽ ബിജെപിയുടെ രഹസ്യ പങ്കാളിയാണ്. എഐഎഡിഎംകെ സ്ഥാപകൻ എംജിആറിന്റെ ആശയങ്ങളിൽ നിന്ന് എത്രയോ അകലെയാണ് ഇപ്പോൾ ആ പ്രസ്ഥാനം. എംജിആറിന്റെ അനുഗ്രഹം ഇപ്പോൾ തമിഴ് വെട്രി കഴകത്തിനൊപ്പമാണ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയും ഡിഎംകെയും തമ്മിലാണ് പോരാട്ടം. അവിടെ എഐഎഡിഎംകെയ്ക്ക് സ്ഥാനമില്ലെന്നും വിജയ് പറഞ്ഞു.