അവധിക്കാലം വന്നെത്തി; സ്‌കൂള്‍ അടയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

രണ്ട് മാസം ഇനി അവധിയുടെ നാളുകള്‍. വേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ രണ്ട് മാസത്തെ വേനല്‍ അവധിക്കായി അടയ്ക്കും. ഇനിയുള്ള രണ്ട് മാസം ആഘോഷത്തിന്റേതാണ്. പരീക്ഷ പേടിയില്ലാതെ സ്‌കൂളില്‍ പോകണമെന്ന ചിന്തയില്ലാതെ കുട്ടികള്‍ ആര്‍ത്തുല്ലസിക്കും
മാര്‍ച്ച് 27, 28, 29 തീയതികളോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കുന്നത്. മാര്‍ച്ച് 27ന് ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ അവസാനിക്കും. മാര്‍ച്ച് 28നാണ് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. മാര്‍ച്ച് 29ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കും പരിസമാപ്തി കുറിക്കും.
പരീക്ഷ കഴിഞ്ഞല്ലോ എന്തായാലും ജയിക്കും എന്ന പ്രതീക്ഷ ആര്‍ക്കും വേണ്ട. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് ഉണ്ടാകില്ല. പരീക്ഷയില്‍ 30 ശതമാനം മാര്‍ക്കെങ്കിലും നേടാന്‍ സാധിക്കാത്ത കുട്ടികള്‍ സേ പരീക്ഷ എഴുതേണ്ടതായി വരും
ഏപ്രില്‍ ആദ്യ വാരത്തോടെ ഫലം പുറത്തുവരും. നിശ്ചിത മാര്‍ക്ക് നേടാന്‍ സാധിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഏപ്രില്‍ 25 മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള സേ പരീക്ഷ ആരംഭിക്കുന്നത്. ഈ വര്‍ഷം എട്ടാം ക്ലാസുകാര്‍ക്കും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം