മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ആലുവ സ്വദേശിയായ 21കാരൻ പിടിയിൽ
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബർ ക്രൈം പോലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശി അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്
ഇയാളാണ് ഇൻസ്റ്റഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇൻസ്റ്റഗ്രാമിൽ തനിക്ക് മെസേജ് അയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചു തരാമെന്നായിരുന്നു യുവാവിന്റെ പോസ്റ്റ്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളാണ് പോലീസിൽ പരാതി നൽകിയത്
കഴിഞ്ഞ ദിവസമാണ് നിർമാതാവ് ഷെരീഫ് മുഹമ്മദ് പോലീസിൽ പരാതി നൽകിയത്. വ്യാജ പതിപ്പ് പ്രചരിക്കുന്നുവെന്നും ഇത് സിനിമക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും പരാതിയിൽ പറഞ്ഞിരുന്നു.