Gulf

ജിദ്ദ ജിടി റേസ് ഇന്നും നാളെയുമായി നടക്കും

ജിദ്ദ: സഊദി ഓട്ടോമോബൈല്‍ ആന്റ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷനും സഊദി മോട്ടോര്‍സ്‌പോട്‌സ് കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജിദ്ദ ജിടി റേസ് ഇന്നും നാളെയുമായി ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടില്‍ നടക്കും. കായിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ലംബോര്‍ഗിനി, ആസ്റ്റണ്‍ മാര്‍ട്ടിന്‍, പോര്‍ഷെ, ഫെരാരി, മക്‌ലാറന്‍, ഫോര്‍ഡ്, മെഴ്‌സിഡസ് എഎംജി, ബിഎംഡബ്ലിയു എം സ്‌പോര്‍ട്ട്, ഔഡി സ്‌പോര്‍ട്ട് എന്നീ റേസിങ് മത്സരങ്ങളിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളാണ് മാറ്റുരക്കുന്നത്. സഊദിയില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സഊദി മോട്ടോര്‍സ്‌പോര്‍ട്‌സ് കമ്പനി ചെയര്‍മാന്‍ പ്രിന്‍സ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫൈസല്‍ വ്യക്തമാക്കി.

ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ട് ലോകത്തിലെ ഏറ്റവും വേഗതയേറിയ സര്‍ക്യൂട്ടായാണ് പരിഗണിക്കപ്പെടുന്നത്. ആയിരം കിലോമീറ്റര്‍ നീളമുള്ള രണ്ട് പ്രധാന മോട്ടോര്‍സ്‌പോര്‍ട്ടാണ് ഇതിന്റെ ഏറ്റവും വലിയ കരുത്ത്. റഫ റേസിങ് ക്ലബ്ബിന്റെ പിന്തുണയോടെയുള്ള ജിടി 4 യൂരോപ്യന്‍ സീരീസില്‍ 35 കാറുകളുടെ 250 കിലോമീറ്റര്‍ മത്സരം ഉള്‍പ്പെടെ നാലു മത്സര വിഭാഗങ്ങളാണ് ഉണ്ടാവുക.

Related Articles

Back to top button
error: Content is protected !!