പെരിയ കേസിലെ വിധി അന്തിമമല്ല; മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ അടക്കമുള്ളവരെ പ്രതി ചേർത്തത് രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ. വിധി പഠിച്ച ശേഷം തീരുമാനമെടുക്കും. ഇത് അന്തിമവിധിയല്ല. മേൽക്കോടതിയെ സമീപിക്കുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു
പാർട്ടിയുമായി ഈ സംഭവത്തിന് ഒരു ബന്ധവുമില്ല. പീതാംബരൻ ലോക്കൽ കമ്മിറ്റി അംഗമല്ലേ എന്ന് ചില മാധ്യമപ്രവർത്തകർ ചോദിച്ചു. അന്നയാൾ ലോക്കൽ കമ്മിറ്റി അംഗമാണ്. അന്ന് രാത്രി തന്നെ പാർട്ടി ചർച്ച ചെയ്ത് അയാളെ പുറത്താക്കി. ഈ പാർട്ടിക്ക് മാത്രമേ അത്തരമൊരു നടപടിയെടുക്കാൻ കഴിയൂ.
സിബിഐയെ കൊണ്ടുവന്നത് രാഷ്ട്രീയമാണെന്ന് അന്ന് ഞങ്ങൾ വ്യക്തമാക്കിയതാണ്. രാഷ്ട്രീയമായി തന്നെ സിബിഐ കേസ് കൈകാര്യം ചെയ്തു. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ എന്നിവരെ പാർട്ടിയെ കുത്തിവലിക്കുന്നതിന് വേണ്ടി പ്രതികളാക്കി. പാർട്ടിയെ അതിലേക്ക് കൊത്തിവലിച്ചപ്പോൾ ഇവരെ രക്ഷിക്കുന്നതിന് വേണ്ടി കേസിന് പോയെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു.