Kerala

ശബരിമല പദ്ധതി വഴി ഏഴ് റോഡുകളുടെ നവീകരണത്തിന് 43.5 കോടി രൂപ അനുവദിച്ചതായി മന്ത്രി

പത്തനംതിട്ട ജില്ലയിൽ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ മണ്ഡലങ്ങളിലെ പ്രവർത്തികൾക്കായി 43.5 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ടിലെ 17.75 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന റാന്നി മഠത്തുംചാൽ-മുക്കൂട്ടുതറ റോഡിന്റെ രണ്ടാം ഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

ശബരിമല പദ്ധതിയിലൂടെ ഏഴ് റോഡുകളുടെ നവീകരണമാണ് ലക്ഷ്യം. റാന്നി വലിയകാവ് റിസർവ് റോഡിന് 10 കോടിയും തിരുവല്ല-കുമ്പഴ റോഡ് മരതൂർ കടവ് വൺവേ ട്രാഫിക് റോഡ് എന്നിവയുടെ നവീകരണത്തിന് 10.5 കോടി രൂപയും അനുവദിച്ചു

ആകെ 356.97 കോടി രൂപയാണ് ഇത്തവണ ശബരിമല പാക്കേജിൽ അനുവദിച്ചത്. ശബരിമല റോഡുകളുടെ നവീകരണത്തിന് അനുവദിച്ചതിൽ ഏര്‌റവും വലി തുകയാണിത്.

Related Articles

Back to top button
error: Content is protected !!