Kerala

വേട്ടക്കാർ ആരായാലും പേരുകൾ പുറത്തുവരണം, മുഖം നോക്കാതെ നടപടി വേണം: അൻസിബ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ. വേട്ടക്കാർ ആരായാലും പേരുകൾ പുറത്തുവരണമെന്നും അഴികൾക്കുള്ളിൽ ആകണമെന്നും അൻസിബ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയ്‌ക്കൊപ്പം നിൽക്കും. തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണം

ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ ഇതിൽ വസ്തുതയുണ്ടാകും. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദിത്തപ്പെട്ടവർ വേട്ടക്കാരുടെ പേരുകൾ പുറത്തിവിടണം

തൊഴിലിടത്ത് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയിൽ വിഷയം അവസാനിപ്പിച്ചെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ പറഞ്ഞു.

Related Articles

Back to top button