Kerala
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയിൽ നിന്ന് വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. സുതൻ, ആദിക, വേണിക എന്നിവരാമ് മരിച്ചത്
മാട്ടുപ്പെട്ടിയിൽ വെച്ചാണ് അപകടം. നാൽപത് പേരാണ് ബസിലുണ്ടായിരുന്നത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിസാര പരുക്കുകൾ സംഭവിച്ച 15 പേരെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ ബസ് ഇക്കോ പോയിന്റിന് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.