ധനസ്ഥിതിയെ കുറിച്ച് യാതൊരു പരിഗണനയുമില്ലാത്ത പൊള്ളയായ ബജറ്റെന്ന് പ്രതിപക്ഷ നേതാവ്
![](https://metrojournalonline.com/wp-content/uploads/2025/01/vd-satheeshan-780x470.avif)
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക അവസ്ഥയെ കുറിച്ചും ധനസ്ഥിതിയെ കുറിച്ചും യാതൊരു പരിഗണനയുമില്ലാത്ത പൊള്ളയായ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന് നിലവിലുള്ള കടം നികത്താൻ പോലും പുതിയ ബജറ്റിൽ അനുവദിച്ച തുക തികയില്ല. കഴിഞ്ഞ ബജറ്റിൽ വിവിധ പദ്ധതികൾക്ക് പ്രഖ്യാപിച്ച തുക വൻതോതിൽ വെട്ടിക്കുറച്ചു
15,000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 വർഷത്തിൽ വെട്ടിച്ചുരുക്കിയത്. നിയമസഭ പാസാക്കിയ ധനാഭ്യർഥന എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ നിയമവിരുദ്ധമായി വെട്ടിച്ചുരുക്കുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 500 കോടിയിൽ 24 ശതമാനം മാത്രമാണ് ചെലവാക്കിയത്. പിന്നെ എന്താണ് ബജറ്റിന്റെ വിശ്വാസ്യതയെന്നും സതീശൻ ചോദിച്ചു
പല സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും കടം നികത്താൻ പോലും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തുക തികയില്ല. കടം തീർത്താൽ പിന്നെ പ്രവർത്തിക്കാൻ ആവശ്യമായ തുകയുണ്ടാകില്ല. യാതൊരു പ്രസക്തിയും ബജറ്റിനില്ല. കാരണം അത്രയേറെ സാമ്പത്തിക ബാധ്യതയിലാണ് സർക്കാരെന്നും സതീശൻ പറഞ്ഞു.