Kerala

ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളിലെ നിലപാട് പാർട്ടിയെ പ്രതിരോധത്തിലാക്കി; സുരേഷ് ഗോപിക്കെതിരെ ബിജെപി നേതൃത്വം

സുരേഷ് ഗോപിക്കെതിരെ ബി ജെ പി സംസ്ഥാന നേതൃത്വം. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളിൽ സുരേഷ് ഗോപിയുടെ നിലപാട് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വിലയിരുത്തൽ. മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റവും അവമതിപ്പുണ്ടാക്കി. സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ നീക്കമുണ്ട്.

ദേശീയ നേതൃത്വത്തിന് പരാതി നൽകുന്നതിലൂടെ, ഇത്തരത്തിലുള്ള സംഭവ വികാസങ്ങളിൽ കേന്ദ്രമന്ത്രിയെ നിയന്ത്രിക്കണം എന്ന ആവശ്യമാണ് ഉന്നയിക്കാൻ പോകുന്നത്. ഒന്നുകിൽ സിനിമാ നടനാകുക, അല്ലെങ്കിൽ പാർക്ക് വിധേയനാകുന്ന കേന്ദ്രമന്ത്രിയാകുക. ഇത് രണ്ടും കൂടി ഒരുമിച്ചു കൊണ്ടു പോകുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

പാർട്ടി ഒരു നിലപാടെടുക്കുമ്പോൾ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വ്യക്തി അതിനു വിരുദ്ധമായ നിലപാടും പ്രസ്താവനയുമിറക്കുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്ന് സംസ്ഥാന നേതൃത്വം പറയുന്നു. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളിൽ സുരേഷ് ഗോപിയുടെ നിലപാട് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും കേന്ദ്രമന്ത്രിയെ പരസ്യമായി തള്ളേണ്ട സാഹചര്യം പാർട്ടിക്കുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടുന്നു.

 

Related Articles

Back to top button