Kerala
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോഗി ജീവനൊടുക്കി. തലശ്ശേരി സ്വദേശി അസ്കറാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അസ്കർ. കഴിഞ്ഞ 12നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒമ്പതാം വാർഡിൽ ചികിത്സയിലായിരുന്ന അസ്കർ മുപ്പത്തിയൊന്നാം വാർഡിലെത്തി ജനൽ തകർത്ത് താഴേക്ക് ചാടുകയായിരുന്നു. ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.