Kerala
ഏറ്റവും വലിയ കാപട്യക്കാരനെ ജനം തിരിച്ചറിഞ്ഞു; ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിൽ കെ സുരേന്ദ്രൻ
![](https://metrojournalonline.com/wp-content/uploads/2024/08/surendran-780x470.webp)
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രാജ്യം ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കാപട്യക്കാരനെ ജനം തിരിച്ചറിയാൻ 15 വർഷമെടുത്തു എന്നത് ജനാധിപത്യത്തിന്റെ ദൗർബല്യമായി കണക്കാക്കുന്നവരുണ്ടാകും.
ഡൽഹിയിൽ പരാജയപ്പെട്ടത് ആപ് മാത്രമല്ല, അർബൻ നക്സലുകളും കൾച്ചറൽ മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമുകളും ചേർന്ന തുടക്ക ഗ്യാംഗും പിന്നെ സോറോസ് ഫണ്ടഡ് ജേർണോകളുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കാലം കരുതിവെച്ച കാവ്യനീതിയെന്ന് സുരേന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.