National

ഡൽഹിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ മാധ്യമങ്ങളുമായി എത്തിയ ആപ് നേതാക്കളെ പോലീസ് തടഞ്ഞു

ഡൽഹിയിൽ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളുമായി എത്തിയ ആംആദ്മി പാർട്ടി നേതാക്കളെ പോലീസ് തടഞ്ഞു. ഔദ്യോഗിക വസതിയെ കുറിച്ച് ബിജെപി ഇന്നലെ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തെളിയിക്കാനാണ് ആം ആദ്മി നേതാക്കൾ മാധ്യമങ്ങളുമായി എത്തിയത്

മുഖ്യമന്ത്രിയുടെ വസതിയിൽ മിനി ബാർ, സ്വിമ്മിംഗ് പൂൾ, സ്വർണനിറത്തിലുള്ള ടോയ്‌ലറ്റ് എന്നിവയുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ ഇത് തെറ്റെന്ന് തെളിയിക്കാനാണ് മാധ്യമങ്ങളുമായി നേതാക്കൾ എത്തിയത്

എന്നാൽ നേതാക്കളെയും മാധ്യമപ്രവർത്തകരെയും അകത്ത് പ്രവേശിപ്പിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ ആം ആദ്മി പാർട്ടി നാടകം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം

Related Articles

Back to top button
error: Content is protected !!