Kerala

സമരം ചെയ്യുന്നത് യഥാർഥ ആശമാരല്ല, പണം കൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയതാണ്: എ വിജയരാഘവൻ

ആശ പ്രവർത്തകരുടെ സമരത്തിനെതിരെ സിപിഎം പിബി അംഗം എ വിജയരാഘവൻ. സമരത്തിലുള്ളത് യഥാർഥ ആശമാരല്ല. കുറച്ചുപേരെ പണം കൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. അഞ്ഞൂറ് പേരെ എവിടെ നിന്നൊക്കെയോ പിടിച്ചു കൊണ്ടുവന്ന് കാശും കൊടുത്ത് റൂമും കൊടുത്ത് അവിടെ കിടത്തിയിരിക്കുകയാണ്.

ആറ് മാസത്തെ സമരമാണിത്. അവർ അവിടെ നിന്നും പോകില്ല. ആശ പോയാൽ അങ്കണവാടിയെ കൊണ്ടുവന്ന് ഇരുത്തുമെന്ന് എ വിജയരാഘവൻ പറഞ്ഞു. ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള സമരത്തിന്റെ ആയുധമാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മൂന്നാമത് ഭരണം വരാതിരിക്കാൻ വലിയ പരിശ്രമം നടക്കുന്നു. എല്ലാ പ്രതിലോമ ശക്തികളും അതിന് കൂട്ടുനിൽക്കുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു

അതേസമയം ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിക്കും. ഇന്നലെ എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായും ആരോഗ്യമന്ത്രിയുമായും നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!