Kerala
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതി; വയനാട് സ്വദേശി അറസ്റ്റിൽ

എംഎൽഎ ഹോസ്റ്റലിലെ മലബാർ കിച്ചൺ കാന്റീൻ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസിനെയാണ്(40) തിരുവനന്തപുരം മ്യൂസിയം പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
2021ൽ പരാതിക്കാരിയെ വിവാഹം ചെയ്യാമെന്നും ബംഗളൂരുവിൽ ജോലി ശരിയാക്കി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്. ജോലി സ്ഥലത്തെ ശുചിമുറിയിൽ കയറി പരാതിക്കാരി വസ്ത്രം മാറുന്ന ഫോട്ടോയും എടുത്തു. ഈ ഫോട്ടോ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു
നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചും ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മൂന്ന് വർഷത്തിന് ശേഷമാണ് പിടികൂടിയത്.