Kerala

പരാതി അന്വേഷിക്കാനെത്തിയ എസ് ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; 50കാരൻ അറസ്റ്റിൽ

കാസർകോട് മാലോത്ത് പരാതി അന്വേഷിക്കാനെത്തിയ എസ് ഐയെ കടിച്ചു പരുക്കേൽപ്പിച്ച 50കാരൻ അറസ്റ്റിൽ. മാലോം കാര്യോട്ട്ചാൽ സ്വദേശി മണിയറ രാഘവനാണ്(50) അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാനെത്തിയ വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലെ എസ് ഐ അരുൺ മോഹനനെയാണ് കടിച്ചു പരുക്കേൽപ്പിച്ചത്. സംസാരിക്കുന്നതിനിടെ രാഘവൻ എസ്‌ഐയുടെ കയ്യിൽ കടിക്കുകയായിരുന്നു

പരുക്കേറ്റ എസ് ഐ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button
error: Content is protected !!