Kerala

മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമെന്ന് സുപ്രീം കോടതി നിരീക്ഷണം

മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ആസ്ട്രിക്‌സ് ആൻഡ് ഒബ്ലിക്‌സ് എന്ന പ്രശസ്തമായ കാർട്ടൂണിൽ ആകാശം ഇടിഞ്ഞ് വീഴുമെന്ന് കഥാപാത്രം ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാറിലെ സുരക്ഷാ ഭീഷണിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഡോ. ജോ ജോസഫ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എസ് വി ഭട്ടിയും നേരത്തെ കേരള ഹൈക്കോടതിയിൽ ജഡ്ജിമാർ ആയിരുന്നു.

ആണക്കെട്ട് സുരക്ഷാ ഭീഷണി നേരിടുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞപ്പോഴാണ് ഇത് വെറും ആശങ്ക മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ഒന്നര വർഷത്തോളമായി താൻ ഈ പറയുന്ന ഭീഷണിക്ക് കീഴിലായിരുന്നു താമസിച്ചിരുന്നതന്നും ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!