National
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് കാണുന്നത് കുറ്റകരമല്ലെന്ന വിധി സുപ്രീം കോടതി റദ്ദാക്കി. ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലിയൻസ് നൽകിയ അപ്പീലിലാണ് വിധി
മദ്രാസ് ഹൈക്കോടതിയുടെ വിധിയിൽ പിഴവുണ്ട്. വിചാരണ കോടതി വിഷയം വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണം. ഡൗൺലോഡ് ചെയ്യുന്നതിന് ദുരുദ്ദേശ്യമുണ്ടോയെന്ന് പരിശോധിക്കണം. പോക്‌സോ നിയമത്തിൽ പാർലമെന്റ് ഭേദഗതി വരുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു
കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ആകസ്മികമായി ഡൗൺലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഐടി നിയമപ്രകാരം ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്നത് കുറ്റകരമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.