Sports

തുടർ തോൽവികളിൽ വലഞ്ഞ് ടീം; പരിശീലകനെ പുറത്താക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ മാനേജ്‌മെന്റ് പുറത്താക്കി. സീസണിലെ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തെ തുടർന്നാണ് നടപടി. സ്വീഡിഷ് കോച്ചിന്റെയും സഹ പരിശീലകരുടെയും സ്ഥാനം തെറിച്ചു.

ഇത്തവണ ഐഎസ്എല്ലിൽ 12 കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയും സഹിതം 11 പോയിന്റുമായി 10ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ടീമിന്റെ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും ദയനീയ പ്രകടനമാണ് ഇത്തവണയുണ്ടായത്.

അവസാനം നടന്ന രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ബംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ ടീമിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ടീമിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. പ്രതിഷേധം കനത്തതതോടെയാണ് മാനേജ്‌മെന്റ് പരിശീലകനെ പുറത്താക്കുന്ന നടപടിയിലേക്ക് കടന്നത്.

Related Articles

Back to top button
error: Content is protected !!