Kerala
മലപ്പുറം എടവണ്ണയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കോഴിക്കോട് കണ്ടെത്തി

മലപ്പുറം എടവണ്ണയിൽ നിന്നും കാണാതായി ബന്ധുക്കളായ രണ്ട് കുട്ടികളെ കണ്ടെത്തി.കോഴിക്കോട് പന്തീരങ്കാവിലെ ഹൈലൈറ്റ് മാളിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്.
എടവണ്ണ സ്വദേശികളായ മുഹമ്മദ് നിഹാൽ (12), മുഹമ്മദ് അസ് ലഹ് (15) എന്നിവരെയാണ് കാണാതായിരുന്നത്. എടവണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മുതലാണ് കുട്ടികളെ കാണാതായത്.
സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. കുട്ടികൾ ഇന്നലെ കോഴിക്കോട് പൊറ്റമ്മലിൽ ഇവർ ബസിറങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.