Kerala

ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു: ബിജെപിക്കെതിരെ മാർ ജോസഫ് പാംപ്ലാനി

ബിജെപിക്കെതിരെ പരസ്യ വിമർശനവുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന രാജ്യത്തിന് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പാണ്.

എന്നിട്ടും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നത്.

കുരിശിന്റെ യാത്ര നടത്താൻ സാധിക്കാത്ത എത്രയോ നഗരങ്ങൾ ഇന്ത്യയിലുണ്ട്. മതവും രാഷ്ട്രീയവും അനാവശ്യ സഖ്യം ചേരുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു

Related Articles

Back to top button
error: Content is protected !!