വി സി നിയമനത്തിൽ പൂർണ അധികാരമുള്ളത് തനിക്കാണ്; മന്ത്രിക്ക് മറുപടി നൽകാനില്ലെന്ന് ഗവർണർ
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ നിയമനം വിവാദത്തിലേക്ക്. ഹൈക്കോടതി വിധി തനിക്ക് അനുകൂലമാണെന്നും വിസി നിയമനത്തിൽ തനിക്ക് പൂർണ അധികാരമുണ്ടെന്നാണ് ഹൈക്കോടതി വിധിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോടതി വിധി പൂർണമായും പഠിച്ചതിന് ശേഷം ചോദ്യങ്ങളുമായി വരാനും ഗവർണർ പറഞ്ഞു
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയാൻ താനില്ല. വിദ്യാഭ്യാസ മന്ത്രിക്ക് പറയാനുള്ളതെല്ലാം പറയാനും അഭിപ്രായ പ്രകടനം നടത്താനുമുള്ള എല്ലാ അവകാശവുമുണ്ട്. ജനാധിപത്യത്തിൽ അഭിപ്രായപ്രകടനത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
ഹൈക്കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ഒരു മാസമായി മറ്റാരെയും ഞാൻ പകരം നിയമിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു. കാരണം ഹൈക്കോടതിയിൽ നിന്നുള്ള വ്യക്തത വേണമായിരുന്നു. ചാൻസലർക്കാണ് അധികാരമുള്ളത് എന്നതായിരുന്നു ഹൈക്കോടതി വിധിയെന്നും ഗവർണർ പറഞ്ഞു.