Kerala
പത്തനംതിട്ട കുളത്തുമണ്ണിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട കുളത്തുമണ്ണിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാലായിൽ പടിഞ്ഞാറ്റേതിൽ രഞ്ജിത രാജനാണ്(31) മരിച്ചത്. ഇന്ന് രാവിലെയാണ് രഞ്ജിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
രഞ്ജിതയുടെ ആൺസുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദിനെ ആറ് മാസം മുമ്പ് കുളത്തുമണ്ണിലെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും എട്ട് മാസം മുമ്പ് ശിവപ്രസാദിനൊപ്പം താമസിക്കാൻ രഞ്ജിത ഇറങ്ങിപ്പോകുകയും ചെയ്തു.
പിന്നീട് ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തത്. അതിന് ശേഷം കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രഞ്ജിത. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.