Kerala

തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ പാടില്ല; സിനിമാ മേഖലയെ മൊത്തത്തിൽ വേട്ടയാടരുതെന്നും ചാണ്ടി ഉമ്മൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ പാടില്ല. സർക്കാരിന്റെ നടപടി അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിനിമ മേഖലയെ മൊത്തത്തിൽ വേട്ടയാടുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

ഞാനും എന്റെ കുടുംബവും വേട്ടയാടപ്പെട്ടിട്ടുണ്ട്. ആ വേദന എനിക്കറിയാം. മുൻ മുഖ്യമന്ത്രിയോട് ഈ സർക്കാർ ചെയ്തത് എന്താണെന്ന് ഓർമയില്ലേയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.

അതേസമയം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന് ആരോപണമുയർന്നു. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് സർക്കാർ ഒഴിവാക്കിയത്.

Related Articles

Back to top button