Kerala
യുവതിയോട് അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
യുവതിയെ തടഞ്ഞുനിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസ്.
പലതവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ജോലി കഴിഞ്ഞ് വരുന്ന വഴിയിൽ തടഞ്ഞുനിർത്തി തന്നെയും അച്ഛനെയും അപായപ്പെടുത്താൻ ശ്രമിച്ചെന്നും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
വിവാഹം കഴിക്കാൻ പോകുന്നയാളെ തേജോവധം ചെയ്ത് സന്ദേശം അയച്ചെന്നും പലതവണ താക്കീത് നൽകിയിട്ടും രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്