Kerala

അന്ന് ഇപി ജയരാജനെ മുഖ്യമന്ത്രി ന്യായീകരിച്ചു; ഇപ്പോഴെന്താണ് പ്രശ്‌നമെന്ന് സതീശൻ

ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ അന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. എന്നാൽ ഇപ്പോഴെന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ലെന്നും സതീശൻ പറഞ്ഞു

മുഖ്യമന്ത്രിക്ക് കൂടി വേണ്ടിയാണ് ഇ പി ജയരാജൻ ജാവേദ്കറെ കണ്ടതെന്നും സതീശൻ ആരോപിച്ചു. കേന്ദ്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസുകൾ ദുർബലപ്പെടുത്താനായിരുന്നു കൂടിക്കാഴ്ച. ദല്ലാൾ നന്ദകുമാറുമായുള്ള ഇപിയുടെ ബന്ധത്തെ മാത്രമാണ് മുഖ്യമന്ത്രി തള്ളിയത്.

പ്രകാശ് ജാവേദ്കറെ കണ്ടാൽ എന്താ പ്രശ്‌നം, ഞാനും നിരവധി തവണ കണ്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. കേരളത്തിന്റെ ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവേദ്കറെ മുഖ്യമന്ത്രി എന്തിനാണ് കാണുന്നത്. ഇപി ജയരാജൻ എന്തിനാണ് അദ്ദേഹത്തെ കാണുന്നത്. മുഖ്യന്ത്രിക്ക് വേണ്ടിയാണ് ഇപി ജാവേദ്കറെ കണ്ടതെന്നും സതീശൻ പറഞ്ഞു.

Related Articles

Back to top button