Kerala

ഗവർണർ പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല; തീർത്തും വില കുറഞ്ഞ രീതിയെന്ന് എംവി ഗോവിന്ദൻ

ഗവർണർക്കെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ. ഗവർണർ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവർണർ രംഗത്ത് എത്തിയിരിക്കുന്നു. വസ്തുതകൾ പൂർണമായി പുറത്ത് വന്നാലും അതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രചരണമാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിലകുറഞ്ഞ ഒരു രീതിയാണ് എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവർണർക്ക് ഒരിക്കലും നിറവേറ്റാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് ആ പദവിയിൽ ഇരിക്കുന്നതെന്ന് ഗവർണർ തന്നെ ആലോചിക്കട്ടൈ. പദാനുപദം ഗവർണർക്ക് മറുപടി പറയേണ്ട കാര്യമില്ല. ഇതിലും വലിയ വെല്ലുവിളി ഗവർണർ നേരത്തെ നടത്തിയിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വീണ്ടും രംഗത്തെത്തിയിരുന്നു. തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്നും ഗവർണർ പറഞ്ഞിരുന്നു.

 

Related Articles

Back to top button