Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായി മത്സരത്തിനില്ല; എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും: ചെന്നിത്തല

മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് രമേശ് ചെന്നിത്തല. എൻഎസ്എസ് മതേതര ബ്രാൻഡാണ്. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണ്. അതിലാരും ദുരുദ്ദേശ്യം കാണേണ്ടതില്ല. എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്

തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാനായിട്ടില്ല. സുകുമാരൻ നായരുമായി താൻ നേരിട്ട് സംസാരിച്ചു. എൻഎസ്എസുമായുള്ള പിണക്കം തീർത്തത് നേരിട്ടാണ്, ഇടനിലക്കാരില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ല. പ്രതിപക്ഷ നേതാവുമായി അഭിപ്രായഭിന്നതയില്ല. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. സാധാരണ പ്രവർത്തകർ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് തന്റെ മുന്നിലെ അടുത്ത ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു

Related Articles

Back to top button
error: Content is protected !!